തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറാകണമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണറെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പ്രമേയം തള്ളുകയാണെങ്കില്‍ അതോടെ സര്‍ക്കാര്‍ നിലപാട് വ്യക്തമാകുമെന്നും ചെന്നിത്തല പറഞ്ഞു. പ്രമേയം അവതരിപ്പിക്കാന്‍ നല്കിയ നോട്ടീസില്‍ രാഷ്ട്രീയമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട് സംസാരിക്കവേയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നിത്തല രൂക്ഷമായി വിമര്‍ശിച്ചത്. പൗരത്വ നിയമത്തില്‍ സര്‍ക്കാര്‍ കള്ളക്കളി കളിക്കുകയാണ്. ഗവര്‍ണറെ കൈകാര്യം ചെയ്യുന്നത് എങ്ങനെയാണെന്ന് പിണറായി വിജയന് മമതാ ബാനര്‍ജിയെ കണ്ട് പഠിക്കണം. പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളെയും നിയമസഭയുടെ അന്തസിനെയും വരെ ചോദ്യം ചെയ്യുന്ന ഗവര്‍ണറെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറാകണമെന്നും ചെന്നിത്തല കാസര്‍കോട് പറഞ്ഞു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്ന ആവശ്യത്തിലും പ്രമേയം അവതരിപ്പിക്കാന്‍ നോട്ടീസ് നല്‍കിയതിലും ഉറച്ച് നില്‍ക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭയുടെ അന്തസിനെ പോലും ചോദ്യം ചെയ്യുന്ന ഗവര്‍ണറെ അംഗീകരിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
Discussion about this post