തിരുവനന്തപുരം: സംയുക്ത പ്രക്ഷോഭത്തിലേക്കില്ലെന്ന കോണ്‍ഗ്രസ് നിലപാട് കടുപ്പിക്കുമ്പോള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്‍ഡിഎഫ് -യുഡിഎഫ് ഭേദം മറന്ന് ഒരുമിച്ച് നില്‍ക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എകെ ആന്റണി വ്യക്തമാക്കി. പൗരത്വ നിയമത്തിനെതിരെ യോജിച്ച പോരാട്ടമാണ് ഇപ്പോള്‍ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ കലാ വിഭാഗമായ സംസ്കാര സാഹിതിയുടെ ആഭിമുഖ്യത്തില്‍ ആര്യാടന് ഷൌക്കത്ത് നടത്തുന്ന കാവല്‍ യാത്രം ഉദ്ഘാടനം ചെയ്യവെ ആണ് ആന്റണി യോജിച്ച് പോരാട്ടത്തിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞത്. സംയുക്ത പ്രക്ഷോഭത്തിലേക്കില്ലെന്ന നിലപാട് കോണ്‍ഗ്രസ് കടുപ്പിച്ചിരിക്കുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ഒരു വിഭാഗത്തിന്റെ പ്രശ്നമായി കണ്ട് സമരത്തില്‍ നിന്ന് മാറി നില്ക്കുന്നവര് പിന്നീട് ദുഃഖിക്കേണ്ടിവരുമെന്നും ആന്റണി വ്യക്തമാക്കി. സംയുക്ത പ്രക്ഷോഭം സംബന്ധിച്ച കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസം ഉള്ള സാഹചര്യത്തില്‍ പ്രസംഗത്തിലെ പ്രസ്താവനയെക്കുറിച്ച് ചോദ്യം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകരോട് കേരളത്തിലെ രാഷ്ട്രീതര്ക്കത്തിലേക്ക് പ്രശ്നത്തെ ചുരുക്കാനില്ലെന്നായിരുന്നു ആന്റണിയുടെ മറുപടി.
Discussion about this post