കോഴിക്കോട്: കഴിഞ്ഞ ദിവസം പുറത്തുവന്ന കെപിസിസി ഭാരവാഹി പട്ടികയെ വിമര്‍ശിച്ച കെ മുരളീധരന് എംപിക്ക് ചുട്ടമറുപടിയുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് രംഗത്ത്. കാര്യങ്ങള്‍ പറയേണ്ട സ്ഥലത്ത് പറയണം. പുറത്ത് പറയുന്നത് പാര്‍ട്ടിക്ക് ഗുണമല്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.
‘ബൂത്ത് പ്രസിഡന്റ് ആകാന്‍ പോലും യോഗ്യതയില്ലാത്തവര്‍ ഭാരവാഹികളാകുന്നുവെന്നും ഇത് പാര്‍ട്ടിക്ക് ദോഷമാണെന്നുമായിരുന്നു’ കെപിസിസി ഭാരവാഹി പട്ടിക വിമര്‍ശിച്ചുകൊണ്ട് കെ മുരളീധരന് പറഞ്ഞത്. ഇപ്പോഴത്തെ ഭാരവാഹി പട്ടികയില്‍ നിന്ന് എണ്ണം കൂടരുത്. പാര്‍ട്ടിയുടെ സുഗമമായ പ്രവര്‍ത്തനത്തെ ഇത് ബാധിക്കും, പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളാനുള്ള വേദിയല്ല ഇതെന്നും പ്രവര്‍ത്തിക്കാനുള്ള വേദിയാണെന്നും മുരളീധരന് പറഞ്ഞു.
സംഭവം ചര്‍ച്ചയായതോടെയാണ് മുരളീധരനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് രംഗത്തെത്തിയത്. ‘പാര്‍ട്ടിയില്‍ അച്ചടക്കമില്ലാതെ മുന്നോട്ട് പോവാനാവില്ല, കാര്യങ്ങള്‍ പറയേണ്ട സ്ഥലത്ത് പറയണമെന്നും പുറത്ത് പറയുന്നത് പാര്‍ട്ടിക്ക് ഗുണമല്ലെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.
Discussion about this post