തിരുവനന്തപുരം: വിസിലടിക്കുന്നതിന് മുമ്പെ ഗോളടിക്കാന്‍ ചെന്നിത്തല ശ്രമിക്കുകയാണെന്നും ഇത് പ്രോത്സാഹിപ്പിക്കാനാകില്ലെന്നും കണ്‍വീനര്‍ എ വിജയരാഘവന്. നിലവില്‍ കേരളത്തില്‍ ഭരണഘടനാ പ്രതിസന്ധിയൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
പിണറായി സര്‍ക്കാരിനെ കുടുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ഇടത് മുന്നണി വിലയിരുത്തി. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും എ വിജയരാഘവന് പറഞ്ഞു.
അതേസമയം സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം വഷളാക്കാന്‍ ആരേയും അനുവദിക്കില്ലെന്ന്. നിയമ മന്ത്രി എകെ ബാലന് പ്രതികരിച്ചു.” ഭരണഘടനാപരമായി സ്പീക്കറും ഭരണഘടനാപരമായി സര്‍ക്കാരും ഭരണഘടനാ പരമായി തന്നെ ഗവര്‍ണറും കടമകള്‍ നിര്‍വ്വഹിക്കും. അതില്‍ ഏതെങ്കിലും ഒരു ഭാഗത്ത് വീഴ്ചയുണ്ടായെങ്കില്‍ അത് ചര്‍ച്ച ചെയ്യണം. അതിനുള്ള വേദി നിയമസഭയാകുന്നതില്‍ തെറ്റൊന്നും ഇല്ല. പക്ഷെ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന വിധത്തില്‍ പ്രതിപക്ഷം സര്‍ക്കാര്‍ ഗവര്‍ണര്‍ തര്‍ക്കത്തെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും എകെ ബാലന് പറഞ്ഞു. ”
Discussion about this post