തമിഴില്‍ രാച്ചസനെ വെല്ലുന്ന സൈക്കോ കില്ലറുടെ കഥയുമായി മിഷ്‌കിന്‍ എത്തുന്നു. ‘സൈക്കോ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ ഒരു രംഗങ്ങള്‍ക്ക് പോലും സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അശ്ലീല വാക്കുകള്‍ ഉള്ള നാല് ഡയലോഗുകള്‍ മാത്രമാണ് മ്യൂട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയില്‍ ഇറങ്ങിയതില്‍ വെച്ച് ഏറ്റവും വയലന്‍സ് നിറഞ്ഞ രംഗങ്ങള്‍ നിറഞ്ഞ ചിത്രം എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.
ഉദയനിധി സ്റ്റാലിന്‍, അദിഥിറാവു ഹൈദരി, നിത്യ മേനോന്‍, റാം തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബുദ്ധിസ്റ്റ് കഥയായ അംഗുലിമാലയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് മിഷ്‌കിന്‍ ഈ സൈക്കോ ത്രില്ലര്‍ ചിത്രമൊരുക്കിയിരിക്കുന്നത്. അംഗുലിമാല എന്നാല്‍ മനുഷ്യവിരലുകള്‍ കൊണ്ട് ഉണ്ടാക്കിയ നെക്ലേസ് എന്നാണ് അര്‍ത്ഥം. തുപ്പറിവാലനു ശേഷം മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നാളെയാണ് ചിത്രം തീയ്യേറ്ററുകളില്‍ എത്തുന്നത്.
Discussion about this post