കൊച്ചി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം നടത്തിയെന്ന കേസിൽ മുൻമന്ത്രി കെ ബാബുവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തിയാണ് കഴിഞ്ഞദിവസം ചോദ്യം ചെയ്തത് സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് 2018ൽ സമർപ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു കെ ബാബുവിനെ വിളിച്ചുവരുത്തിയത്.
2001 ജൂലൈ ഒന്നു മുതൽ 2016 മേയ് മൂന്നു വരെയുള്ള കാലയളവിലെ കെ ബാബുവിന്റെ സ്വത്തു വിവരങ്ങളാണു വിജിലൻസ് അന്വേഷിച്ചത്. 2018ൽ കെ ബാബുവിന്റെ കൊച്ചിയിലെ വസതിയികളിലും ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു. അന്ന് പിടിച്ചെടുത്ത രേഖകൾ പ്രകാരമാണ് കേസ്.
മന്ത്രിയും എംഎൽഎയുമായിരിക്കെ വരുമാനത്തെക്കാൾ 49.45 ശതമാനം അധികം സ്വത്തു സമ്പാദിച്ചെന്നാണു കുറ്റപത്രത്തിൽ ആരോപിക്കുന്നത്. വിജിലൻസ് കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ ബാബു ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
Discussion about this post