പത്തനംതിട്ട : ശബരിമല സന്നിധാനത്തെക്ക് പോകാന്‍ എത്തിയ അയ്യപ്പധര്‍മ്മ സേന നേതാവ് രാഹുല്‍ ഈശ്വറിനെ നിലയ്ക്കലില്‍ വച്ച് പോലീസ് തടഞ്ഞു. അനുമതി ഇല്ലാതെ സന്നിധാനത്തെക്ക് പോകരുതെന്നും, അനുമതി ഇല്ലാതെ സന്നിധാനത്തേക്ക് പോയാല്‍ കരുതല്‍ തടങ്കലിന്റെ ഭാഗമായി കസ്റ്റഡിയില്‍ എടുക്കുമെന്നും പോലീസ് അറിയിച്ചു.
ഹൈക്കോടതി വിധി ഉണ്ടെങ്കില്‍ മാത്രമേ കയറ്റി വിടാന്‍ കഴിയൂ എന്ന് പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ രാഹുലിനെ അറിയിച്ചു. തുടര്‍ന്ന് രാഹുല്‍ ഈശ്വര്‍ തിരിച്ചു പോരുകയായിരുന്നു. രണ്ട് പേര്‍ക്കൊപ്പം ഇരുമുടിക്കെട്ടുമായിട്ടാണ് രാഹുല്‍ ഈശ്വര്‍ നിലയ്ക്കലില്‍ എത്തിയത്.
എന്നാല്‍ ദര്‍ശനം പോലും അനുവദിക്കില്ലെന്ന പോലീസിന്റെ നിലപാട് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബസില്‍ പോലും കയറ്റിവിടില്ലെന്ന് പോലീസ് അറിയിച്ചു. നിരോധനാജ്ഞ ഉള്ളതിനാല്‍ സുഹൃത്തായ അഭിഭാഷകനൊപ്പമാണ് ദര്‍ശനത്തിനെത്തിയത്. പോലീസിന്റെ നടപടിക്കെതിരെ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി
Discussion about this post