ലഖ്‌നൗ: ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് പ്രത്യേക നയമുണ്ടാക്കിയാല്‍ അത് രാജ്യത്തിന് ഗുണമാകുമെന്ന് ഉത്തര്‍പ്രദേശ് ഷിയ സെന്‍ട്രല്‍ ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വി. മൃഗങ്ങളെ പോലെ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്ന് വസീം റിസ്‌വി പറഞ്ഞു.
രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതിന് നയം രൂപീകരിക്കണമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് വസീം റിസ്‌വിയും പ്രതികരണവുമായി രംഗത്ത് എത്തിയത്.
‘പ്രസവം ഒരു സ്വാഭാവിക പ്രക്രിയയാണെന്നും അതില്‍ ഇടപെടരുതെന്നുമാണ് ചിലര്‍ വിശ്വസിക്കുന്നത്. മൃഗങ്ങളെപ്പോലെ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് സമൂഹത്തിനും രാജ്യത്തിനും ദോഷകരമാണ്. ജനസംഖ്യാ നിയന്ത്രണത്തിനായി ഒരു നിയമം നടപ്പാക്കിയാല്‍ അത് രാജ്യത്തിന് ഗുണം ചെയ്യും’ വസീം റിസ്‌വി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് രാജ്യത്ത് ജനസംഖ്യ നിയന്ത്രിക്കുന്നതിന് നയം രൂപീകരിക്കണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞത്. വിഭവത്തെപ്പോലെ ജനസംഖ്യ വളര്‍ച്ചയും പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ നയരൂപീകരണം അത്യാവശ്യമാണെന്നാണ് മോഹന്‍ ഭാഗവത് പറഞ്ഞത്.
നേരത്തെയും ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ മതിയെന്ന നിര്‍ദേശം ഭാഗവത് മുന്നോട്ട് വെച്ചിരുന്നു. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളാക്കി നിജപ്പെടുത്തിയാല്‍ രാജ്യത്തിന്റെ വികസനത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രണ്ട് കുട്ടി നയത്തെ ആര്‍എസ്എസ് അനുകൂലിക്കുമെന്നും ഭാഗവത് പറഞ്ഞിരുന്നു.
Discussion about this post