തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാറിനെ കുറ്റപ്പെടുത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ രംഗത്ത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍ സ്ഥാനമെന്ന് കോടിയേരി പറഞ്ഞു. ദേശാഭിമാനിയിലെ ലേഖനത്തിലാണ് ഗവര്‍ണര്‍ക്കെതിരെ വിമര്‍ ശനമുന്നയിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ പ്രീതിക്കുവേണ്ടിയാണ് ഗവര്‍ണറുടെ അനുചിത ഇടപെടലെന്നും കോടിയേരി കുറ്റപ്പെടുത്തി. അതേസമയം വിഷയം കൂടുതല്‍ വഷളാകാതിരിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അയഞ്ഞ നിലപാടാണ് ഗവര്‍ണര്‍ക്കെതിരെ സ്വീകരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്യൂട്ട് ഫയല്‍ ചെയ്തതിനെ വിമര്‍ശിച്ച് കൊണ്ടായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയത്. സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോവുന്നതിന് മുമ്പ് ഗവര്‍ണറെ അറിയിച്ചിരുന്നില്ല എന്നതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.
എന്നാല്‍ ഗവര്‍ണരുടെ നടപടികള്‍ക്കെതിരെ ഭരണപ്രതിപക്ഷഭേഗദമന്യേ കക്ഷികള്‍ പ്രതികരിച്ചു.
ഗവര്‍ണറുടെ നടപടികളെ വിമര്‍ശിച്ച് ഇന്നലെ സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു.
Discussion about this post