തൃശ്ശൂര്‍: കെ സുരേന്ദ്രനെ പുറത്തു നടക്കാന്‍ അവകാശമില്ലെങ്കില്‍ പോലീസിനേയും പുറത്തിറക്കാതിരിക്കാന്‍ ബിജെപിയ്ക്ക് അറിയാമെന്ന് എംടി രമേശ്. ഇത്തരം സമരങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും. നാളെ നിലയ്ക്കലില്‍ ബിജെപി നിരോധനാജ്ഞ ലംഘിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സുരേന്ദ്രനെ അറസ്റ്റ് ചെയ്യുകയും പൊന്‍ രാധാകൃഷ്ണന്റെ വിമര്‍ശനം നേരിടേണ്ടി വരികയും ചെയ്ത ഐപിഎസ് ഓഫീസര്‍ യതീഷ് ചന്ദ്രയ്ക്കെതിരെ എ എന്‍ രാധാകൃഷ്ണന് രംഗത്തെത്തി. ഇത്ര ക്രിമിനലായ മറ്റൊരു പോലീസ് ഉദ്യോഗസനില്ലെന്നും യതീഷ് മൂന്നാം കിട ക്രിമിനലാണെന്നും രാധാകൃഷ്ണന് പറഞ്ഞു.
‘മന്ത്രിയുടെ കാറ് തടയാന്‍ പോലീസിന് എന്തവകാശം? യതീഷിനെ തൃശ്ശൂരില്‍ ചാര്‍ജ് എടുക്കാന്‍ അനുവദിക്കില്ല. കറുത്ത നിറമുള്ള പൊന്‍ രാധാകൃഷ്ണനെ കാണുമ്പോള്‍ യതീഷിന് വെറുപ്പാണ്. അകത്തു കിടക്കുന്ന സുരേന്ദ്രന് പുറത്തു കിടക്കുന്ന സുരേന്ദ്രനേക്കാള്‍ ശക്തന്’ ആണെന്നും രാധാകൃഷ്ണന് പറഞ്ഞു.
Discussion about this post