തിരുവനന്തപുരം: കളിയിക്കാവിള ചെക്ക് പോസ്റ്റിൽ എസ്എസ്ഐയെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ രണ്ടുപേരെ പിടികൂടിയതായി സൂചന. മുഖ്യപ്രതികളെന്ന് സംശയിക്കുന്ന അബ്ദുൾ ഷമീമും തൗഫീക്കുമാണ് കർണാടക ഉഡുപ്പിയിൽ നിന്ന് പിടിയിലായിരിക്കുന്നത്. തമിഴ്നാട് ക്യൂ ബ്രാഞ്ചാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്.
എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. പ്രതികൾക്ക് തോക്കെത്തിച്ചുകൊടുത്ത ഇജാസ് പാഷ കഴിഞ്ഞ ദിവസം പോലീസ് പിടിയിലായിരുന്നു. ഇയാളെ വിശദമായി ചോദ്യംചെയ്തതിൽ നിന്നാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്.
കൊലപാതകം നടന്ന് ആറുദിവസം പിന്നിടുമ്പോഴാണ് മുഖ്യപ്രതികൾ പിടിയിലായിരിക്കുന്നത്. ഇതുസംബന്ധിച്ച് കൂടുതൽ വിശദീകരണം വരുംദിവസങ്ങളിലുണ്ടാകും.
Discussion about this post