റിയാദ്: താമസസ്ഥലത്ത് കുഴഞ്ഞുവീണ് പ്രവാസി മലയാളി യുവാവിന് സൗദിയില്‍ ദാരുണാന്ത്യം. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി പടിഞ്ഞാറെ വലിയ വീട്ടില്‍ കോയട്ടിയുടെ മകന് ഇര്ഫാന് അഹമ്മദാണ് മരിച്ചത്. ഇരുപത്തിയൊമ്പത് വയസ്സായിരുന്നു.
തളര്‍ച്ച അനുഭവപ്പെട്ട ഇര്ഫാന് താമസസ്ഥലത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഇര്‍ഫാനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോകടര്‍മാര്‍ അറിയിച്ചു.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഹൃദയാഘാതമാണ് മരണകാരണം. റിയാദിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനാണ് ഇര്ഫാന് അഹമ്മദ്.
Discussion about this post