ആലപ്പുഴ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണ്. മന്ത്രി കെടി ജലീലിന്റെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ച് സംഘടിപ്പിച്ചു. 10 കിലോമീറ്റര്‍ കാല്‍നടയായുള്ള ലോങ് മാര്‍ച്ച് തവനൂര്‍ വട്ടംകുളത്ത് നിന്നാണ് ആരംഭിച്ചത്. രണ്ട് ദിവസങ്ങളിലായി തവനൂര്‍ മണ്ഡലത്തില്‍ വിവിധ സ്ഥലങ്ങളില്‍ റാലി കടന്നുപോകും.
നാട് കൂടെയുണ്ടെന്ന മുദ്രാവാക്യവുമുയര്‍ത്തിയാണ് ലോങ് മാര്‍ച്ച്. ഏറ്റവും വേഗതയില്‍ രേഖാചിത്രങ്ങള്‍ വരച്ച് ലോക റിക്കാര്‍ഡിട്ട അഡ്വ: ജിതേഷ്ജി തല്‍സമയ ചിത്ര രചനയിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു.ലോങ്മാര്‍ച്ചില്‍ വിവിധ ജനപ്രതിനിധികള്‍ക്കൊപ്പം ബഹുജനങ്ങളും പങ്കെടുക്കുന്നുണ്ട്.
ശബരിമല മാളികപ്പുറം മുന്‍ മേല്‍ശാന്തി മനോജ് എമ്പ്രാന്തിരി, ഗായകന് എടപ്പാള്‍ വിശ്വന്, ചിത്രകാരന് ഉദയന്‍ എടപ്പാള്‍ തുടങ്ങി നിരവധിപേര്‍ ലോംഗ് മാര്‍ച്ചില്‍ അണിചേര്‍ന്നു. ഇന്നലെ ആരംഭിച്ച റാലി നാളെ വീണ്ടും മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലൂടെ തുടരും.
Discussion about this post