ന്യൂഡല്‍ഹി: കോണ്‍ഗ്രസിനു വേണ്ടി മുസ്ലീം വോട്ടുകള്‍ പിടിച്ചു കൊടുത്തിരുന്ന എഐഎംഐഎം അധ്യക്ഷനും എംപിയുമായ അസദുദ്ദീന്‍ ഒവൈസി ഇപ്പോള്‍ ടിആര്‍സിനു വേണ്ടി ബ്രോക്കര്‍ പണി ചെയ്യുകയാണെന്ന് ബിജെപി എംപി അരവിന്ദ് ധര്‍മ്മപുരി. ഒവൈസി വെറും കോമാളിയാണെന്നും ബിജെപി നേതാവ് പറഞ്ഞു.
ഒവൈസി മുസ്ലീം വോട്ടുകളുടെ ബ്രോക്കറാണ്. കോണ്‍ഗ്രസിനു വേണ്ടി മുസ്ലീം വോട്ടുകള്‍ പിടിച്ചു കൊടുത്തിരുന്ന ഒവൈസി ഇപ്പോള്‍ ടിആര്‍സിനു വേണ്ടിയാണ് ബ്രോക്കര്‍ പണി ചെയ്യുന്നത്. നേരത്തെ കോണ്‍ഗ്രസ് ഇതിന് പണം നല്കിയിരുന്നെങ്കില് ഇപ്പോള്‍ ഒവൈസിക്ക് പണം നല്‍കുന്നത് ടിആര്എസാണെന്നും അരവിന്ദ് ധര്‍മ്മപുരി പറഞ്ഞു.
ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജെഎന്‍യുവിലെ ഭീകരതയെക്കുറിച്ച് ക്രൂരമായ അക്രമം എന്ന് ഒവൈസി പ്രതികരിച്ചിരുന്നു. പോലീസുകാര്‍ എന്തുകൊണ്ടാണ് ഗുണ്ടകള്‍ക്കൊപ്പം നിലകൊണ്ടതെന്ന് മോഡി സര്‍ക്കാര്‍ ഉത്തരം പറയേണ്ടതാവശ്യമാണെന്നും ഒവൈസി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒവൈസിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബിജെപി എംപി രംഗത്തെത്തിയത്.
Discussion about this post