ടെഹ്റാന്: അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന് കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ 48 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
സംസ്കാരച്ചടങ്ങുകള്‍ക്കായി സുലൈമാനിയുടെ മൃതദേഹം ജന്മനാടായ കിര്‍മാനിലേക്ക് എത്തിച്ചപ്പോഴാണ് ദുരന്തമുണ്ടായത്. ഖാസിം സുലൈമാനിയുടെ മൃതദേഹം ജന്മനാട്ടിലേക്കെത്തിച്ചപ്പോള്‍ പതിനായിരങ്ങളാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്.
വികാര നിര്‍ഭരമായാണ് ഇറാന് ജനത ഇന്നലെ ടെഹ്റാനില്‍ ഖാസിം സുലൈമാനിക്ക് വിടചൊല്ലിയത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുഖാചരണം ഇറാനില്‍ തുടരുകയാണ്.
Discussion about this post