ന്യൂഡല്‍ഹി: താന്‍ ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥിയായിരുന്ന സമയത്ത് ഒരു തുക്‌ഡെ തുക്‌ഡെ സംഘത്തേയും അവിടെ കണ്ടിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണം ജെഎന്‍യുവിന്റെ പാരമ്പര്യത്തിനു നിരക്കാത്ത സംഭവമാണെന്നും അവിടുത്തെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂടിയായ ജയശങ്കര്‍ പറഞ്ഞിരുന്നു.
തിങ്കളാഴ്ച ഡല്‍ഹിയില്‍ ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. താന്‍ ജെഎന്‍യുവില്‍ പഠിക്കുന്ന സമയത്തൊന്നും അവിടെ ഒരു തുക്‌ഡെ തുക്‌ഡെ സംഘത്തേയും കണ്ടിട്ടില്ലെന്ന് തനിക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കുമെന്ന് ജയശങ്കര്‍ വ്യക്തമാക്കി. പ്രതിപക്ഷത്തെയും ഇടതുപാര്‍ട്ടികളെയും ആക്ഷേപിക്കാനായി ബിജെപി നടത്തുന്ന പ്രയോഗമാണ് ‘തുക്‌ഡെ,തുക്‌ഡെ ഗാങ്’.
എന്ത് പ്രശ്‌നവും പെട്ടെന്ന് പരിക്കുന്നവരാണ് മോഡി സര്‍ക്കാര്‍. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പ്രശ്‌നങ്ങളായ പൗരത്വ നിയമം, ആര്‍ട്ടിക്കിള്‍ 370, അയോദ്ധ്യ എന്നിവ സര്‍ക്കാര്‍ പരിഹരിച്ചില്ലേ? അപ്പോള്‍ അതില്‍
നിന്നും കാര്യങ്ങളെല്ലാം വ്യക്തമാണെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post