കോഴിക്കോട്: പൗരത്വ നിയമ പ്രചാരണത്തിന് ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തുന്ന ദിവസം നടത്താനിരുന്ന പ്രതിഷേധ പരിപാടി മാറ്റി വയ്ക്കാന്‍ യൂത്ത് ലീഗിന് നിര്‍ദേശം.
കറുത്ത മതില് തീര്‍ത്ത് പ്രതിഷേധിക്കാനുള്ള തീരുമാനം വേണ്ടെന്ന് വെക്കാന്‍ ലീഗ് നേതൃത്വം നിര്‍ദേശിച്ചു. ഇക്കാര്യം യൂത്ത് ലീഗ് നേതാക്കളോട് ചര്‍ച്ച ചെയ്തതായി പികെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, കെപിഎ മജീദ് എന്നിവര്‍ മാധ്യമങ്ങളെ അറിയിച്ചു.
ഈ മാസം 15നാണ് അമിത് ഷാ പൗരത്വ നിയമത്തെക്കുറിച്ചുള്ള ബിജെപി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തുന്നത്. അന്നേ ദിവസം കറുത്ത വസ്ത്രം ധരിച്ച് സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ റോഡിന് ഇരുവശവും ബ്ലാക്ക് വാള് തീര്‍ക്കുമെന്നായിരുന്നു യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് അറിയിച്ചിരുന്നത്.
ആര്‍എസ്എസ് ഭീകരവാദികളാണ് ജെഎന്‍യു ആക്രമണത്തിന് പിന്നില്‍. ഇതിലുള്ള പ്രതിഷേധം കൂടിയാണ് കറുത്ത മതില് പ്രതിഷേധമെന്നും ഫിറോസ് പറഞ്ഞിരുന്നു. കരിപ്പൂര്‍ വിമാനത്താവളം മുതല്‍ വെസ്റ്റ്ഹില്‍ ഹെലിപ്പാഡ് വരെ 35 കിലോമീറ്റര്‍ ദൂരത്തിലാണ് ബ്ലാക്ക് വാള് തീര്‍ക്കുക. ഒരു ലക്ഷം പേര് പങ്കാളികളാകുമെന്നും പികെ ഫിറോസ് അവകാശപ്പെട്ടു.
അതേസമയം, പൗരത്വനിയമം പിന്‍വലിക്കും വരെ പ്രക്ഷോഭം തുടരുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജെഎന്‍യുവില്‍ വിദ്യാര്‍ഥികളെ ബിജെപി നേതൃത്വം തല്ലിയോടിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Discussion about this post