പാലക്കാട്: തനിക്ക് മന്ത്രിസ്ഥാനം നല്‍കാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തില്‍ നന്ദി പറഞ്ഞ് കെ കൃഷ്ണന്‍കുട്ടി. നാളെ മുഖ്യമന്ത്രിയെക്കണ്ട് മന്ത്രിസ്ഥാനത്തെപ്പറ്റി ചര്‍ച്ച നടത്തും. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും മറ്റ് തീരുമാനങ്ങളെടുക്കുകയെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.
മന്ത്രിസ്ഥാനം മാറുന്നതില്‍ മാത്യു ടി തോമസിന് എതിര്‍പ്പുണ്ടാകില്ല. ദേശീയ നേതൃത്വത്തിന്റെ തീരുമാനമനുസരിച്ചാണ് മന്ത്രിസ്ഥാനം മാറുന്നത്. മാത്യു ടി തോമസിനെ താന്‍ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.
Discussion about this post