തെഹ്റാന്‍: യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ തലയെടുക്കുന്നവര്‍ക്ക് 80 ദശലക്ഷം ഡോളര്‍ (5760 കോടി രൂപ) സമ്മാനം നല്‍കുമെന്ന് പ്രഖ്യാപനം. അമേരിക്ക വധിച്ച ഇറാന്‍ സൈനിക മേധാവി ജനറല്‍ ഖാസിം സുലൈമാനിയുടെ സംസ്‌കാരച്ചടങ്ങിനിടെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിനിടെ ടെലിവിഷനില്‍ പശ്ചാത്തല വിവരണം നടത്തുന്നയാളാണ് ട്രംപിനെ വധിക്കാന്‍ ആഹ്വാനം ചെയ്തത്.
സുലൈമാനിയെ വധിക്കാന്‍ ഉത്തരവിട്ട യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ തലയെടുക്കുന്നവര്‍ക്ക് 80 ദശലക്ഷം ഡോളര്‍ സമ്മാനം നല്‍കുമെന്നാണ് പ്രഖ്യാപനം. ’80 ദശലക്ഷമാളുകളാണ് ഇറാനിലുള്ളത്. ഓരോ ഇറാനിയും ഒരു ഡോളര്‍ വീതം നല്‍കുകയാണെങ്കില്‍ അത് 80 ദശലക്ഷമുണ്ടാകും. നമ്മുടെ വിപ്ലവനേതാവിനെ കൊലപ്പെടുത്താന്‍ ഉത്തരവിട്ട വ്യക്തിയുടെ തല കൊണ്ടുവരുന്നവര്‍ക്ക് ഇറാന്‍ ജനതയുടെ സമ്മാനമായി ഈ തുക നമുക്ക് നല്‍കാന്‍ കഴിയും.’ എന്നാണ് പ്രസംഗിച്ചയാളുടെ വാക്കുകള്‍.
മഞ്ഞമുടിയുള്ള ഭ്രാന്തന്റെ തല കൊണ്ടുവരുന്ന ആര്‍ക്കും ഇറാന്‍ രാഷ്ട്രത്തിനു വേണ്ടി നമുക്ക് 80 ദശലക്ഷം ഡോളര്‍ നല്‍കാമെന്നും’ ഇയാള്‍ പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്ത ജനങ്ങള്‍ വന്‍ ശബ്ദഘോഷത്തോടെയാണ് ഈ വാക്കുകളെ എതിരേറ്റത്.എന്നാല്‍ ഇത് ഇറാന്‍ ഭരണകൂടത്തിന്റെ അനുമതിയോടെയല്ലെന്നാണ് സൂചന. പ്രസംഗം ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടതോടെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തിവെച്ചിരുന്നു.
$80 million bounty for Trump's head offered on Iranian state TV –#IranUsa #WWIIl
https://t.co/2ZRKQnpkcg— alex (@alex_307777) January 6, 2020
Discussion about this post