ഫഹദ് ഫാസിലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ‘ആമേന്‍’. ഈ ചിത്രം ഉണ്ടായതിന് കാരണം 1984 ല്‍ കെജി ജോര്‍ജ് സംവിധാനം ചെയ്ത് തീയ്യേറ്ററുകളിലെത്തിയ പഞ്ചവടിപ്പാലം എന്ന ചിത്രമാണെന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി ചലച്ചിത്ര മലയാളവും വെസ്റ്റ് ഫോര്‍ഡ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നു നടത്തിയ ‘നാളെയുടെ സിനിമ’ എന്ന സംവാദ പരിപാടിയില്‍ പറഞ്ഞത്.
‘എന്റെ ചിത്രം ‘ആമേന്‍’ ഉണ്ടായത് തന്നെ കെജി ജോര്‍ജ് സാറിന്റെ ‘പഞ്ചവടിപ്പാലം’ എന്ന ചിത്രത്തില്‍ നിന്നാണ്. ആമേനില്‍ പാലത്തിന് പകരം പള്ളി ഉപയോഗിച്ചു എന്നുമാത്രം. പള്ളിക്കു ചുറ്റുമാണു മറ്റെല്ലാം. പഞ്ചവടിപ്പാലം ഇപ്പോഴും പ്രസക്തമാണ്. നമ്മുടെ മുന്നില്‍ പാലാരിവട്ടത്തു തന്നെ അതിന്റെ ഉത്തമ ഉദാഹരണമുണ്ട്. നാളത്തെ സിനിമകളാണു ജോര്‍ജ് സാര്‍ എടുത്തിരുന്നതെന്നതില്‍ യാതൊരു സംശയമില്ല’ എന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവാദത്തില്‍ പറഞ്ഞത്.
അതേസമയം ആസ്വാദനതലത്തില്‍ മാറ്റം കൊണ്ടുവരാനാണ് താന്‍ ശ്രമിക്കുന്നതെന്നും ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു. പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് കൊടുക്കുന്നവനല്ല സംവിധായകനെന്നും അവരുടെ ആസ്വാദനത്തില്‍ മാറ്റം കൊണ്ടു വരാനാണു സംവിധായകന്‍ എന്ന നിലയില്‍ ശ്രമിക്കുന്നതെന്നും ലിജോ ജോസ് പറഞ്ഞു. എല്ലാ ദിവസവും ചായ കുടിക്കുന്നവര്‍ക്കു ചായ ഇഷ്ടമാകും. എന്നാല്‍ വലപ്പോഴും ഒരു ബൂസ്റ്റോ ബോണ്‍വിറ്റയോ കുടിക്കുന്നതില്‍ തെറ്റില്ലെന്നും സിനിമ ഒരു പ്രത്യേക കാലയളവിലേക്ക് ഉള്ളതല്ലെന്നും അത് എന്നും ഇവിടെ തന്നെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post