തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ വിമര്‍ശിച്ചത് ചട്ട വിരുദ്ധമെന്ന് കാണിച്ച് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. കെസി ജോസഫാണ് അവകാശ ലംഘന നോട്ടീസ് സ്പീക്കര്‍ക്ക് നല്‍കിയത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ ദിവസം കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് മികച്ച നിയമോപദേശം തേടുന്നത് നന്നായിരിക്കുമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
ഭരണഘടന പ്രകാരം പൗരത്വ നിയമം കേന്ദ്ര പട്ടികയില്‍ പെടുന്നതാണ്. അതില്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു പങ്കുമില്ല എന്നായിരുന്നു കേന്ദ്രമന്ത്രി പറഞ്ഞത്. ഇതിന് എതിരെയാണ് കെസി ജോസഫ് അവകാശ ലംഘന നോട്ടീസ് നല്‍കിയത്.
Discussion about this post