സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 3,680 രൂപയായി. പവന് 360 രൂപ വര്‍ധിച്ച് 29,440 രൂപ. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ ഗ്രാമിന് 3640 രൂപയായതാണ് സ്വര്‍ണ്ണത്തിന് ഇതിന് മുമ്പുണ്ടായ ഏറ്റവും ഉയര്‍ന്ന വില.
ആഗോളവിപണിയിൽ സ്വർണവില കൂടിയതാണ് ഇവിടെയും വില ഉയരാൻ കാരണം.
ആഗോളവിപണിയിൽ ട്രോയ് ഔൺസ് സ്വർണത്തിന് 1539 ഡോളറാണ് ഇന്നത്തെ നിരക്ക്. 1524 ഡോളറിൽ നിന്നാണ് 1539 എന്ന നിരക്കിലേക്ക് ട്രോയ്ഔൺസ് സ്വർണത്തിന്റെ വില കുതിച്ചുയർന്നത്. ആഗോളവിപണിയിൽ ക്രൂഡ്ഓയിൽ വില കൂടുന്നതും സ്വർണവിപണിയെ ബാധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വര്‍ണ്ണ വില പവന് 29,080 രൂപയായിരുന്നു. ഒരു ഗ്രാമിന് 3,635 രൂപയും ആയിരുന്നു. പുതു വര്‍ഷം തുടക്കത്തില്‍ സ്വര്‍ണ്ണ വില പവന് 29,000 രൂപയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ വില ഇനിയും ഉയരാനാണ് സാധ്യത.
Discussion about this post