തൃശ്ശൂർ: സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി താരസംഘടനയായ അമ്മ. തൃശ്ശൂർ കാക്കതുരുത്തിയിലാണ് താരസംഘടന വീടു നിർമിച്ചു നൽകിയത്. നിർധന കുടുംബാംഗമായ കാക്കതുരുത്തി സ്വദേശി വിമല പ്രദീപിനാണ് പുതിയ വീട് പുതുവത്സര സമ്മാനമായി നിർമ്മിച്ച് നൽകിയത്. ഗൃഹപ്രവേശം നടൻ ഇന്നസെന്റിന്റെ നേതൃത്വത്തിൽ ആയിരുന്നു.
ഏഴരലക്ഷം രൂപ ചെലവിട്ടാണ് വീടു പണിതത്. അഞ്ചു ലക്ഷം രൂപ താരസംഘടന നൽകി. ബാക്കി തുക നാട്ടിലെ വ്യക്തികളുടെ സംഭാവനകളിൽ നിന്ന് കണ്ടെത്തിയതാണ്. താരസംഘടന കേരളത്തിൽ നിർമ്മിച്ചു നൽകുന്ന പതിനൊന്നാമതു ഭവനമാണിത്.
അതേസമയം, താരസംഘടന ചെയ്യുന്ന പല നല്ല കാര്യങ്ങൾക്കും മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നില്ലെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു കുറ്റപ്പെടുത്തി. ഇനിയും രണ്ടു വീടുകളുടെ നിർമ്മാണം കൂടി പുരോഗമിക്കുകയാണ്. ഈ വീടുകൾ ഉടനെ കുടുംബങ്ങൾക്കു കൈമാറുമെന്നും താരസംഘടന അറിയിച്ചു.
Discussion about this post