പുതുവത്സരാശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബനും മകന് ഇസഹാക്കും. ചാക്കോച്ചനും ഭാര്യ പ്രിയയ്ക്കും ഏറെ സന്തോഷം നല്കിയ വര്‍ഷമായിരുന്നു 2019. പതിനാല് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇരുവരുടെയും ജീവിതത്തിലേക്ക് ഇസഹാക്ക് എന്ന കുഞ്ഞുവാവ എത്തിയ വര്‍ഷമായിരുന്നു 2019.
‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെ കൈകളില്‍ എടുത്തുകൊണ്ട് 2020 ലേക്ക് നീങ്ങുന്നു.. എല്ലാവരുടെയും ജീവിതത്തില്‍ അത്ഭുതങ്ങളും സന്തോഷങ്ങളും നിറയട്ടെ …എല്ലാ അനുഗ്രഹങ്ങള്‍ക്കും ദൈവത്തിന് നന്ദി, എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും നന്ദി…നല്ലൊരു 2020 ഏവര്‍ക്കും ആശംസിക്കുന്നു.’ എന്നാണ് ആരാധകര്‍ക്ക് ആശംസ അറിയിച്ച് നടന് പറഞ്ഞത്.
ആശംസയ്ക്കൊപ്പം കുഞ്ചാക്കോ പോസ്റ്റ് ചെയ്ത വീഡിയോ കുഞ്ഞ് ഇസയ്ക്കൊപ്പമുള്ളതാണ്.
Discussion about this post