ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ സ്ഥാപനമായ ഇഷ ഫൗണ്ടേഷന് സംഘടിപ്പിച്ച ട്വിറ്റര്‍ പോള്‍ വൈറലാവുന്നു. എത്രപേര്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നു എത്ര ആളുകള്‍ ഇതിനെ എതിര്‍ക്കുന്നു എന്ന് ചോദിച്ചായിരുന്നു ട്വിറ്റര്‍. എന്നാല്‍ ഭൂരിപക്ഷം ആളുകളും ബില്ലിനെ എതിര്‍ത്താണ് രംഗത്ത് വന്നത്. ഇതിന് പിന്നാലെ തന്നെ പോസ്റ്റ് നീക്കം ചെയുകയും ചെയ്തു. ഇതിന്റെ സ്കീന് ഷോര്‍ട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
തിങ്കളാഴ്ചയാണ് ഇഷ ഫൗണ്ടേഷന്റെ ട്വിറ്റര്‍ പേജില്‍ പോള്‍ ഇട്ടത്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭം നീതിപൂര്ണമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്ന ചോദ്യത്തോടൊപ്പം പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ജഗ്ഗി വാസുദേവ് നടത്തിയ പ്രസംഗം ഉള്‍പ്പെടുത്തിയായിരുന്നു ട്വീറ്റ്. എന്നാല്‍, പോളില്‍ 62 ശതമാനം പേരും പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുകയും പ്രക്ഷോഭങ്ങളെ അനുകൂലിക്കുകയും ചെയ്തു. പോള്‍ ഫലം എതിരായതോടെ ഇഷാ ഫൗണ്ടേഷന് പേജ് നീക്കം ചെയ്തു.
ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണും പൗരത്വ നിയമ ഭേദഗതിയില്‍ ട്വിറ്റര്‍ പോള്‍ നടത്തി. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരങ്ങള്‍ വോട്ട് ബാങ്ക് രാഷ്ട്രീയമാണോ എന്നായിരുന്നു ദൈനിക് ജാഗരണിന്റെ ചോദ്യം. അല്ലെന്ന് 54.1 ശതമാനം പേരും അഭിപ്രായപ്പെട്ടു. സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരി ഫേസ്ബുക്കില്‍ നടത്തിയ പോളിലും പൗരത്വ നിയമ ഭേദഗതിയെ 64 ശതമാനം പേരും എതിര്‍ത്തു.
Polls being conducted on social media on #CAA_NRC_Protest are proving to be quite revealing (and some are now being deleted) pic.twitter.com/fmsWQlX2Br
— Saikat Datta ([email protected]) (@saikatd) December 30, 2019
Discussion about this post