ബിഹാര്‍; ബിഹാറില്‍ ഉള്ളി നിറച്ച ലോറി തട്ടികൊണ്ട്പോയതായി പരാതി. 3.5 ലക്ഷം രൂപ വിലമതിക്കുന്ന അഞ്ച് ടണ്‍ ഉള്ളി കയറ്റിയ ട്രക്കാണ് സായുധരായ ആറ് പേര് കൊള്ളയടിച്ചത്. വ്യാഴാഴ്ച രാത്രി 10.30 ഓടെ ദേശീയപാതയില്‍ വെച്ചാണ് സംഭവം.
50 കിലോ ഉള്ളി വീതം നിറച്ച 102 ചാക്കുകളാണ് ട്രക്കിലുണ്ടായിരുന്നത്. ഉള്ളിയുമായി പോയ ലോറി കാറിലെത്തിയ ആറ് കവര്‍ച്ചക്കാര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. ലോറി ഡ്രൈവര്‍ ദേശ് രാജിനെ തോക്കിന്മുനയില് ബന്ദിയാക്കിയായിരുന്നു മോഷണം.
ലോറി കടത്തിയ ശേഷം കവര്‍ച്ചക്കാര്‍ ദേശ് രാജിനെ കാറിലേക്ക് മാറ്റി. തുടര്‍ന്ന് നാല് മണിക്കൂറോളം കാറില്‍ കൊണ്ടുപോയ ശേഷം ദേശ് രാജിനെ വിജനമായ ഒരു സ്ഥലത്ത് ഇറക്കിവിട്ടു. ട്രക്ക് ആരാണ് തട്ടിക്കൊണ്ടുപോയതെന്നും ചരക്ക് നിലവില്‍ എവിടെയാണെന്നും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
അലഹബാദില്‍ നിന്ന് ജെഹാനാബാദിലേക്ക് പോകുകയായിരുന്നു ട്രക്കാണ് മോഷണം പോയത്. അതേസമയം ലോറി ഡ്രൈവറെ മോഷണക്കാര്‍ മര്‍ദ്ദിച്ചിരുന്നതായി മൊഴി നല്കി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post