തിരുവനന്തപുരം: സംസ്ഥാനത്ത് തുടരെ തുടരെ ഉയര്‍ന്ന് ഇന്ധന വില. ഇന്ന് പെട്രോളിനും ഡീസലിനും ഇന്ന് വില ഉയര്‍ന്നു. പെട്രോളിന് ആറ് പൈസയും ഡീസലിന് 15 പൈസയുമാണ് കൂടിയത്.
ഡീസലിന് കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു രൂപ 26 പൈസയാണ് വര്‍ധിച്ചത്. കൊച്ചിയില്‍ ഇന്ന് പെട്രോളിന് 76 രൂപ 83 പൈസയും ഡീസലിന് 70 രൂപ 97 പൈസയുമാണ് നിരക്ക്. രാജ്യാന്തര എണ്ണവിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ ഇന്ധനവിലയിലും മാറ്റത്തിന് കാരണം.
തണുപ്പുകാലമായതിനാല്‍ ഉപഭോഗം കൂടിയതും ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ ഉത്പാദനം കുറച്ചതുമാണ് ഡീസല്‍ വില വര്‍ധനവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇതോടൊപ്പം യുഎസ്- ചൈന വ്യാപാരതര്‍ക്കവും പശ്ചിമേഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്‍ഷുറന്‍സ് കൂട്ടിയതും വില വര്‍ധനവിന് കാരണമാണ്.
Discussion about this post