തിരുവനന്തപുരം: നിയമ സഭയിലേക്ക് ചാടിക്കയറാന്‍ താനില്ലെന്നും തന്നെ അയോഗ്യനാക്കിയ വിധിക്കെതിരെ നല്‍കിയ അപ്പീലില്‍ സുപ്രീം കോടതി ഉത്തരവ് വരും വരെ താന്‍ കാത്തിരിക്കുമെന്നും കെഎം ഷാജി. കോടതിയുടെ വാക്കാലുള്ള പരാമര്‍ശം മാത്രം കണക്കിലെടുത്തു കെഎം ഷാജിയെ നിയമസഭയില്‍ കയറ്റാന്‍ കഴിയില്ലെന്ന സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ പ്രസ്ഥാവനയൊട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കെഎം ഷാജി എംഎല്‍എയ്ക്ക് നിയമസഭയില്‍ എത്താന്‍ കോടതിയുടെ വാക്കാല്‍ പരാമര്‍ശം മതിയാകില്ല. നിയമസഭയില്‍ എത്താന്‍ കോടതിയില്‍ നിന്ന് രേഖാമൂലം അറിയിപ്പ് കിട്ടണമെന്നും ഇക്കാര്യം കെ എം ഷാജിയെ അറിയിക്കുമെന്നുമായിരുന്നു സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞത്.
കെഎം ഷാജിക്ക് നിയമസഭയില്‍ എത്തുന്നതിന് തടസമില്ലെന്നും എന്നാല്‍ എംഎല്‍എ എന്ന രീതിയിലുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ ആകില്ലെന്നും സുപ്രീംകോടതി ഇന്ന് വാക്കാല്‍ പരാമര്‍ശിച്ചിരുന്നു.
കെഎം ഷാജിയുടെ അയോഗ്യതയ്ക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ നാളെ അവസാനിക്കുമെന്നതിനാല്‍ കേസ് വേഗം പരിഗണിക്കണമെന്ന് കെഎം ഷാജിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു സുപ്രീംകോടതിയുടെ വാക്കാലുള്ള പരാമര്‍ശങ്ങള്‍. ഒരു തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുമ്പോള്‍ ഇറക്കുന്ന ഉത്തരവ് തന്നെ ഈ കേസിലും ഉണ്ടാകുമെന്നും അതുപ്രകാരം കെഎം ഷാജിക്ക് എംഎല്‍എയായി നിയമസഭയില്‍ എത്താന്‍ തടസമില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പറഞ്ഞിരുന്നു.
എന്നാല്‍ ഹര്‍ജി അടിയന്തിരമായി പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
Discussion about this post