ഏറെ നാളത്തെ പ്രയത്നങ്ങള്‍ക്കൊടുവില്‍ ഫോട്ടോഗ്രാഫര്‍ ഗോകുല്‍ ദാസിന്റെ ഫോട്ടോഗ്രാഫി ആവിഷ്കാരം പുറത്തിറങ്ങി. ‘ജോക്കറും അപ്പൂപ്പനും’ എന്ന പേരില്‍ സമൂഹത്തിന് പുത്തന്‍ സന്ദേശങ്ങള്‍ നല്‍കിയാണ് ഫോട്ടോകള്‍ ഒരുക്കിയിരിക്കുന്നത്. ജോക്കറും അപ്പൂപ്പനും ഒന്നിക്കുന്ന 14 ഫോട്ടോകളിലൂടെയാണ് ഗോകുല്‍ സമൂഹത്തിന്റെ ഇന്നത്തെ ചിത്രം വരച്ചുകാട്ടുന്നതും അതിന് മറുപടി നല്‍കുന്നതും.
സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും, സഹനത്തിന്റെയും, മാഹാത്മ്യവും, വരവും അറിയിക്കാന്‍ ഇക്കൊല്ലവും അപ്പൂപ്പന് എത്തുകയാണെന്ന് കുറിച്ച് കൊണ്ടാണ് ഒന്നാമത്തെ ചിത്രെ പങ്കുവെച്ചിരിക്കുന്നത്. കാലത്തെ അതിജീവിച്ചു ഇവനും എത്തുകയാണ് ഇവനെ കാലം ‘ജോക്കര്‍ ‘ എന്ന് അടയാളപ്പെടുത്തുന്നു ചിരിപ്പിക്കാനും, ചിന്തിപ്പിക്കാനും അവനെത്തുന്നു എന്നാണ് ജോക്കറിന് നല്കിയ ആമുഖം.
പിന്നീട് ഹെല്‍മെറ്റ് ധരിക്കണമെന്ന സന്ദേശും നല്‍കുകയും ഡല്‍ഹിലെ വായു മലിനീകരണത്തെ ഓര്‍മ്മിപ്പിച്ച് മരങ്ങള്‍ നട്ടുവളര്‍ത്താനും അപ്പൂപ്പനും ജോക്കറും നമ്മെ പഠിപ്പിക്കുന്നു. റോഡിലെ കുഴികളില്‍പ്പെട്ട് അപകടങ്ങളുണ്ടാവാനുള്ള സാധ്യതയും ഫോട്ടോകളില്‍ വ്യക്തമാക്കുന്നുണ്ട്. മയക്കുമരുന്നും മറ്റ് ദുശ്ശീലങ്ങളുടെ പിറകെ പോകുന്ന കുട്ടികള്‍ക്ക് നേര്‍വഴി കാട്ടിക്കൊടുക്കുന്നതും നല്ല സന്ദേശം പകരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ അതിക്രമങ്ങള്‍ നടത്തുന്നവരെയും അപ്പൂപ്പനും ജോക്കറും വെറുതേ വിടുന്നില്ല.
ഓരോ മനുഷ്യന്റെ ഉള്ളിലുമുണ്ട് ഒരു ജോക്കര്‍ എന്നും അവന് ചിരിപ്പിക്കും ഗതികെട്ടാല്‍ അവന് പ്രതികരിക്കുമെന്നും ഗോകുല്‍ കുറിച്ചു. ഈ ‘അപ്പൂപ്പന്’ കാലത്തിന്റെ പ്രതീകമാണെന്നും പറയുന്നു.
എപ്പോള്‍ വേണമെങ്കിലും പ്രതികരിക്കും അതുറപ്പ്, ഒരു തിരിച്ചു വരവ് എപ്പോള്‍ വേണമെങ്കിലും ഉണ്ടാകും, പ്രതീക്ഷയുടെ ചിറകടിയൊച്ചകള്‍ വിദൂരമല്ലെന്നും കുറിച്ചുകൊണ്ടാണ് ഗോകുല്‍ അവസാന ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.
Discussion about this post