കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. റീ ചാര്‍ജബിള്‍ ഫാനിനുള്ളില്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി. എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ
സുരക്ഷ പരിശോധനയ്ക്കിടെയാണ് സ്വര്‍ണ്ണം പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. 51 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. റീ ചാര്‍ജബിള്‍ ഫാനിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം.
സൗദിയില്‍ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ സൗദി എയര്‍ലൈന്‍സിലെ യാത്രക്കാരനായിരുന്നു ഇയാള്‍.സുരക്ഷ പരിശോധനയ്ക്കിടെ സംശയം തോന്നിയതിനിടെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് റീചാര്‍ജബിള്‍ ഫാനിനുള്ളില്‍ സ്വര്‍ണ്ണം കണ്ടെത്തിയത്.
Discussion about this post