കൂര്‍ക്കംവലി പലരുടെയും ജീവിതത്തില്‍ വില്ലനാകാറുണ്ട്. ഒരാളുടെ കൂര്‍ക്കംവലി അയാളെയല്ല, അടുത്ത് കിടക്കുന്നവരെയാണ് ബുദ്ധിമുട്ടിക്കുക. കൂര്‍ക്കംവലി മൂലം പ്രിയപ്പെട്ടവരുടെ കളിയാക്കലുകള്‍ക്ക് വിധേയരാകുന്നവര്‍ ഏറെയാണ്. പല കാരണങ്ങളും കൂര്‍ക്കംവലിയിലേക്കു നയിക്കാം. കൂര്‍ക്കംവലിയെ ഇല്ലാതാക്കാനായി പ്രകൃതിദത്തമായ ധാരാളം വഴികളുണ്ട്.
ശ്വസനത്തിന് തടസം അനുഭവപ്പെടുന്നതാണ് കൂര്‍ക്കംവലിയുടെ പ്രധാന കാരണം. ആവി പിടിക്കുന്നത് ഇതിനൊരു ഉത്തമ പരിഹാരമാണ്
കൂടാതെ വിറ്റാമിന്‍ സിയുടെ കുറവും കൂര്‍ക്കംവലിക്ക് ഹേതുവാകാറുണ്ട്. ഭക്ഷണത്തില്‍ ധാരാളം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക. പപ്പായ, ബ്രോക്കോളി, കൈതച്ചക്ക എന്നിവയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു.
മിക്ക രോഗങ്ങള്‍ക്കുമുളള ഔഷധമാണ് മഞ്ഞള്‍. പാലില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കിടക്കുന്നതിന് മുന്‍പ് കുടിയ്ക്കുന്നത് ശ്വസനത്തിന് കൂര്‍ക്കംവലിയെ ഇല്ലാതാക്കുന്നതിന് സഹായിക്കും.
ശ്വാസം മുട്ടല്‍ ഇല്ലാതാക്കി മികച്ച രീതിയിലുള്ള ശ്വസനത്തിനു യൂക്കാലിപ്റ്റസ് നല്ലതാണ്. ആവിപിടിക്കുന്ന വെള്ളത്തില്‍ ഒന്നോ രണ്ടോ തുള്ളി യൂക്കാലിപ്റ്റസ് ചേര്‍ക്കുന്നതും കൂര്‍ക്കംവലിയെ അകറ്റാന്‍ സഹായിക്കും.
വെളുത്തുള്ളി ചതച്ച് വിഴുങ്ങി വെള്ളം കുടിച്ച ശേഷം ഉറങ്ങുന്നതും കൂര്‍ക്കംവലി കുറയ്ക്കുന്നു. ഭക്ഷണത്തില്‍ കൂടുതലായി വെളുത്തുള്ളി ഉള്‍പ്പെടുത്തുക.
Discussion about this post