കോഴിക്കോട്: ഉള്ളി വില വീണ്ടും ഉയര്‍ന്നു. കോഴിക്കോട് ഇന്ന് ഒരു കിലോ ഉള്ളിക്ക് 160 രൂപയാണ്. മൂന്ന് ദിവസം മുമ്പ് ഉള്ളി വില നൂറു രൂപ വരെ താഴ്ന്നിരുന്നു. എന്നാല്‍ ഉള്ളിയുടെ വരവ് ഗണ്യമായി കുറഞ്ഞതാണ് വില വീണ്ടും ഉയരാന്‍ കാരണമായിരിക്കുന്നത്. ദിനംപ്രതി പത്ത് ലോഡ് ഉള്ളി എത്താറുള്ള മാര്‍ക്കറ്റില്‍ ഇന്ന് എത്തിയിരിക്കുന്നത് വെറും രണ്ട് ലോഡാണ്.
അതേസമയം ഉള്ളി വിലയില്‍ നട്ടംതിരിയുകയാണ് ജനങ്ങള്‍. പല ഹോട്ടലുകളിലും ഉള്ളി ഉപയോഗിച്ചിട്ടുള്ള വിഭവങ്ങള്‍ ഒഴിവാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഉള്ളി വിലയില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് കേരളാ കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ ഉള്ളി ഇല്ലാതെ ബിരിയാണി ഉണ്ടാക്കി പ്രതിഷേധിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാജ്യത്ത് ഉള്ളി ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍ ഇവയെല്ലാം പെട്ടെന്ന് തന്നെ വിതരണം ചെയ്തു കഴിഞ്ഞു. ഇതോടെയാണ് വീണ്ടും ഉള്ളി ക്ഷാമം രൂക്ഷമായിരിക്കുന്നത്.
Discussion about this post