ആലപ്പുഴ: മകന്റെ കല്യാണം ആഡംബരമാക്കിയെന്ന ആരോപണത്തില്‍ ജാഗ്രത കുറവ് സമ്മതിച്ച് ആലപ്പുഴ കഞ്ഞിക്കുഴി സിപിഎം ഏരിയാ കമ്മിറ്റി അംഗം സിവി മനോഹരന്. പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്നും സിവി മനോഹരന് പറഞ്ഞു. മകന്റെ ആഡംബര വിവാഹ സത്കാരത്തെ തുടര്‍ന്ന് വിവാദത്തിലായ സിവി മനോഹരനെ സിപിഎം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് സസ്പെന്‍ഡ് ചെയ്തത്. ആറു മാസത്തേക്കാണ് സസ്പെന്ഷന്.
‘പാര്‍ട്ടി നടപടി അംഗീകരിക്കുന്നു. എന്റെ ജീവനാണ് പാര്‍ട്ടി. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ അടുപ്പമുള്ളവരെയെല്ലാം സത്കാരത്തിന് ക്ഷണിച്ചിരുന്നു. ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്ന മകന് തന്നെയാണ് ആഘോഷങ്ങള്‍ ഒരുക്കിയത്. പരിപാടിയിലൂടെ മകന്റെ സ്ഥാപനത്തിനുള്ള പ്രമോഷനാണ് ഉദ്ദേശിച്ചത്. ആദ്യം ഇതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ മകന്റെ വളര്‍ച്ചയ്ക്ക് ആവശ്യമെങ്കില്‍ ആകട്ടെയെന്ന ധാരണയിലെത്തുകയായിരുന്നു’ – മനോഹരന് പറഞ്ഞു.
Discussion about this post