ന്യൂസിലാന്‍ഡ്; ന്യൂസിലാന്‍ഡില്‍ അഗ്നിപര്‍വ്വത സ്ഫോടനത്തെത്തുടര്‍ന്ന് മരിച്ചവരുടെ മൃതദേഹങ്ങള്‍ക്കായുള്ള തെരച്ചില്‍ പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് നിര്‍ത്തിവെച്ച തെരച്ചിലാണ് ഇന്ന് പുലര്‍ച്ചെ ആരംഭിച്ചത്.
ന്യൂസിലാന്റിലെ വൈറ്റ് ഐലന്റിലുണ്ടായ അപകടത്തില്‍ 16 പേര്‍ മരണപ്പെട്ടു. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. അതേസമയം ഇന്നലെ ഉണ്ടായ പ്രതികൂല കാലാവസ്ഥ തെരച്ചിലിനെ ബാധിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെയാണ് തെരച്ചില്‍ പുനരാരംഭിച്ചത്.
ന്യൂസിലാന്റ് പ്രതിരോധ സേനയിലെ 8 വിദഗ്ദരടങ്ങുന്ന സംഘമാണ് തെരച്ചില്‍ നടത്തുന്നത്. അഗ്നിപര്‍വ്വത സ്ഫോടന സമയത്ത് വൈറ്റ് ഐലന്റിലുണ്ടായിരുന്നവരില്‍ രണ്ട് പേരുടെ കൂടി മൃതദേഹങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ഇന്നലെ നടത്തിയ തിരച്ചിലില്‍ 6 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. തിരിച്ചറിയല്‍ നടപടികള്‍ക്കായി ഈ മൃതദേഹങ്ങള്‍ ഓക്ലന്റിലേക്കയച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ദരും രോലീസിലെ ഉന്നതോദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സംഘമാണ് തിരിച്ചറിയല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുക.
തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രാദേശികസമയം 2.15 ഓടെയായിരുന്നു സംഭവം. അപകട സമയത്ത് നിരവധി വിനോദസഞ്ചാരികള്‍ ദ്വീപില്‍ ഉണ്ടായിരുന്നു. അപകട സാധ്യത കണക്കിലെടുത്ത് വിനോദസഞ്ചാരികളോട് വൈറ്റ് ഐലന്‍ഡിലേക്ക് പോവരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് സന്ദര്‍ശകര്‍ ഇവിടെ എത്തിയത്. അപകടത്തില്‍പ്പെട്ടവരുടെ വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
നിരവധി വിനോദസഞ്ചാരികള്‍ എത്തപ്പെടുന്ന ദ്വീപാണ് ന്യൂസിലാന്‍ഡിലെ വൈറ്റ് ഐലന്റ്. പതിനായിരക്കണക്കിന് വിനോദസഞ്ചാരികളാണ് പ്രതിവര്‍ം അഗ്‌നിപര്‍വ്വതം കാണാനായി ഇവിടെ എത്തിച്ചേരുന്നത്. ന്യൂസിലന്റിന്റെ സജീവ പര്‍വ്വതങ്ങളുടെ പട്ടികയില്‍പ്പെടുന്ന വൈറ്റ് ഐലന്‍ഡ്, വക്കാരി അഗ്‌നിപര്വതം എന്നും അറിയപ്പെടുന്നു. ഈ അഗ്‌നിപര്‍വ്വതത്തിന്റെ 70 ശതമാനം കടലിനടിയിലാണ്. അതേസമയം അഗ്‌നിപര്‍വ്വതം ഇനിയും അപകടകാരിയായേക്കാം എന്നാണ് സൂചന.
Discussion about this post