ന്യൂഡല്‍ഹി: ‘നിര്‍ഭയാ കേസിലെ പ്രതികളെ എനിക്കു തൂക്കിക്കൊല്ലണം’ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് രക്തത്തില്‍ കത്തെഴുതി അന്താരാഷ്ട്ര ഷൂട്ടിങ് താരം വര്‍ത്തിക സിങ്. സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
‘നിര്‍ഭയാ കേസ് പ്രതികളെ എനിക്കു തൂക്കിക്കൊല്ലണം. ഒരു സ്ത്രീക്കും വധശിക്ഷ നടപ്പാക്കാന്‍ കഴിയുമെന്ന സന്ദേശം രാജ്യം മുഴുവന്‍ നല്കാന് ഇതുകൊണ്ടാകും. വനിതാ എംപിമാരും നടിമാരും എന്നെ പിന്തുണയ്ക്കുമെന്നു ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഇതു സമൂഹത്തില്‍ മാറ്റം കൊണ്ടുവരുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.’- വര്‍ത്തിക പറയുന്നു.
നിര്‍ഭയാ കേസിലെ പ്രതികളുടെ വധശിക്ഷ എത്രയും പെട്ടെന്നു നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് നിര്‍ഭയയുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് അടുത്തിടെ മാറ്റിവെച്ചിരുന്നു. ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സതീഷ്കുമാര്‍ അറോറയാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഡിസംബര്‍ 18 ന് മുന്‍പായി പ്രതികളുടെ വധശിക്ഷ നടപ്പിലാക്കണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
വധശിക്ഷയ്ക്കുള്ള തീയതി എത്രയും പെട്ടെന്ന് പുറപ്പെടുവിക്കണമെന്നും എല്ലാ കുറ്റവാളികള്‍ക്കും വധശിക്ഷ നല്‍കണമെന്നും നിര്‍ഭയയുടെ മാതാപിതാക്കള്‍ അപേക്ഷയില്‍ പറഞ്ഞിരുന്നു. എന്നാല്‍ അപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ഡിസംബര്‍ 18 ലേക്ക് മാറ്റുകയായിരുന്നു.
Lucknow: International shooter Vartika Singh has written a letter in blood to Union Home Minister Amit Shah stating that the four men convicted in Nirbhaya gang-rape case should be executed by a woman. (14.12.19) pic.twitter.com/Urgev019xf
— ANI UP (@ANINewsUP) December 15, 2019
Discussion about this post