പാലക്കാട്: കേരളോത്സവം പാലക്കാട് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി എ കെ ബാലന്. മനുഷ്യനെ യോജിപ്പിക്കുന്ന സാഹോദര്യം, സൗഹൃദം, സമാധാനം എന്നിവ വളര്‍ത്താനും സംരക്ഷിക്കാനും വലിയ കഴിവ് കലാകായിക മേഖകള്ക്കുണ്ടെന്ന് മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു. കലാകായിക രംഗത്ത് മത്സരിച്ച് ജയിക്കുക എന്നത് ഒരു വശം മാത്രമാണെന്നും മനസിലെ തെറ്റായ ചിന്തകളെ തിരുത്തുന്നതാണ് ശ്രദ്ധേയമായ മറ്റൊരു വശമെന്നും മന്ത്രി കുറിച്ചു.
കലാകായിക രംഗങ്ങള്‍ക്കുവേണ്ടി മാതൃകാപരമായ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി പറയുന്നു. സംസ്ക്കാരികവകുപ്പ് നടപ്പാക്കിയ വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയിലൂടെ ആയിരം കലാകാരന്മാര്ക്ക് 15000 രൂപ സ്റ്റൈപ്പെന്‍ഡ് നല്കി പ്രായഭേദമ്യേനെ ഒരു ലക്ഷത്തിലേറെ ആളുകള്‍ക്ക് സൗജന്യ കലാ പരിശീലനം നല്കി വരികയാണെന്നും മന്ത്രി പറയുന്നു.
ഇത് സ്കൂള്‍ മത്സരങ്ങള്‍ ഉള്‍പ്പെടെ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും കുട്ടികള്‍ക്ക് മികച്ച പരിശീലനം ലഭിക്കാനും അവരുടെ കഴിവുകളെ വളര്‍ത്താനും സഹായിച്ചു. കലാകായിക രംഗത്ത് മികവ് തെളിയിക്കുന്നവര്‍ക്ക് ജോലിയില്‍ സംവരണം നല്കാന് സര്‍ക്കാരിന് പദ്ധതിയുണ്ടെന്നും മന്ത്രി പറയുന്നു. കഴിവും ശേഷിയും ഉണ്ടായിട്ടും അവസരങ്ങള്‍ ലഭിക്കാതെപോയ 15നും 40 നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് അവസരമൊരുക്കുകയാണ് കേരളോത്സവങ്ങള്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
കേരളോത്സവം പാലക്കാട് ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. മനുഷ്യനെ യോജിപ്പിക്കുന്ന സാഹോദര്യം, സൗഹൃദം, സമാധാനം എന്നിവ വളര്‍ത്താനും സംരക്ഷിക്കാനും വലിയ കഴിവ് കലാകായിക മേഖലകള്‍ക്കുണ്ട്. കലാകായിക രംഗത്ത് മത്സരിച്ചു ജയിക്കുക എന്നത് ഒരുവശം മാത്രമാണ്, മനസ്സിലെ തെറ്റായ ചിന്തകളെ തിരുത്തുന്നതാണ് ശ്രദ്ധേയമായ മറ്റൊരു വശം.
കലാകായിക രംഗങ്ങള്‍ക്കുവേണ്ടി മാതൃകാപരമായ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടത്തുന്നത്.
സംസ്ക്കാരികവകുപ്പ് നടപ്പാക്കിയ വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയിലൂടെ ആയിരം കലാകാരന്മാര്ക്ക് 15000 രൂപ സ്റ്റൈപ്പെന്‍ഡ് നല്കി പ്രായഭേദമ്യേനെ ഒരു ലക്ഷത്തിലേറെ ആളുകള്‍ക്ക് സൗജന്യ കലാ പരിശീലനം നല്കി വരികയാണ്. ഇത് സ്കൂള്‍ മത്സരങ്ങള്‍ ഉള്‍പ്പെടെ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും കുട്ടികള്‍ക്ക് മികച്ച പരിശീലനം ലഭിക്കാനും അവരുടെ കഴിവുകളെ വളര്‍ത്താനും സഹായിച്ചു. കലാകായിക രംഗത്ത് മികവ് തെളിയിക്കുന്നവര്‍ക്ക് ജോലിയില്‍ സംവരണം നല്കാന് സര്‍ക്കാരിന് പദ്ധതിയുണ്ട്.
കഴിവും ശേഷിയും ഉണ്ടായിട്ടും അവസരങ്ങള്‍ ലഭിക്കാതെപോയ 15നും 40 നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് അവസരമൊരുക്കുകയാണ് കേരളോത്സവങ്ങള്‍ ലക്ഷ്യമിടുന്നത്. കപ്ലിപ്പാറയില്‍ നിന്നും സാംസ്ക്കാരിക ഘോഷയാത്രയോടെയാണ് കേരളോത്സവത്തിന് തുടക്കമായത്. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി ബിന്ദു, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാമകൃഷ്ണന്,യുവജന ക്ഷേമബോര്‍ഡ് യൂത്ത് കോര്‍ഡിനേറ്റര്‍ ടി എം ശശി, മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ കുട്ടികൃഷ്ണന് ജില്ലാപഞ്ചായത്ത് അംഗം അഡ്വ. കെ രാധിക, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എം എസ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post