കൊച്ചി: മിസ് കേരളാ 2019 ആയി തിരുവനന്തപുരത്തുക്കാരി അന്‍സി കബീര്‍
തെരഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍ സ്വദേശിനി ഡോക്ടര്‍ അന്‍ജന ഷാജന്‍ രണ്ടാംസ്ഥാനവും തലശേരിക്കാരിയായ അഞ്ജന വേണു മൂന്നാം സ്ഥാനവും സ്വന്തമാക്കി.
കൊച്ചിലെ മെറിഡിയനില്‍ നടന്ന സ്വയംവര ഇംപ്രസാരിയൊ സൗന്ദര്യ മത്സരത്തില്‍ മുന്‍സുന്ദരി പ്രതിഭ സായും നടന്‍ ഷൈന്‍ നിഗവും അന്‍സിയെ സൗന്ദര്യ റാണി പട്ടം അണിയിച്ചു. 22 മലയാളി പെണ്‍കുട്ടികളാണ് മത്സരത്തിലെ ഫൈനലില്‍ മാറ്റുരച്ചത്.
ടിക്ടോക്കും ഇന്‍സ്റ്റഗ്രാമുമെല്ലാം ഉള്‍പ്പെടുത്തിയുള്ള ഡിജിറ്റല്‍ ഓഡിഷനുകള്‍ വഴിയാണ് മിസ് കേരളയുടെ ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്.
മല്‍സരത്തില്‍ വ്യത്യസ്ത വേഷങ്ങളോടു കൂടിയ മൂന്ന് റൗണ്ടുകളാണ് ഉണ്ടായിരുന്നത്.
കോഴിക്കോട് മുന്‍ കളക്ടര്‍ പ്രശാന്ത് നായര്‍, നടിയും നര്‍ത്തകിയുമായ പാരിസ് ലക്ഷ്മി, കൊറിയോഗ്രാഫര്‍ സജ്‌ന നജാം തുടങ്ങിയവര്‍ വിധികര്‍ത്താക്കളായി എത്തി.
Discussion about this post