തിരുവനന്തപുരം: വ്യാജ മരുന്നു കുറിപ്പടികള്ക്കെതിരേ ചില്ലറ മരുന്നു വ്യാപാരികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഡ്രഗ്സ് കണ്‍ട്രോളറുടെ മുന്നറിയിപ്പ്.
സംശയാസ്പദമായ രീതിയിലുളള കുറിപ്പടികളിലെ മരുന്നുകള്‍ വില്‍ക്കരുതെന്നും, ആവശ്യമെങ്കില്‍ കുറിപ്പടികള്‍ വാസ്തവമാണോ എന്ന് ആശുപത്രിയുമായോ ഡോക്ടറുമായോ അന്വേഷണം നടത്തി ഉറപ്പ് വരുത്തണമെന്നും അറിയിച്ചു. സംശയാസ്പദമായ മരുന്നുകള്‍ വാങ്ങുന്നവരുടെ നിന്നും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് സൂക്ഷിക്കണമെന്നും കണ്ട്രോളര് അറിയിപ്പില്‍ പറയുന്നു.
സംസ്ഥാനത്തെ ചില ആശുപത്രികളുടെയും ഡോക്ടര്‍മാരുടെയും പേരില്‍ മരുന്നുകളുടെ വ്യാജ കുറിപ്പടികള്‍ തയ്യാറാക്കി മാനസികാരോഗ്യ ചികിത്സയ്ക്കുളള മരുന്നുകള്‍ വാങ്ങി ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശം.
Discussion about this post