ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി സഖ്യത്തിന് ധാരണ. ബിജെപിയെ മാറ്റി നിര്‍ത്താന്‍ മഹാസഖ്യവുമായി മറ്റ് എല്ലാ പാര്‍ട്ടികളും ഒന്നിക്കുന്ന സാഹചര്യമാണ് കാശ്മീരില്‍ സംഭവിച്ചിരിക്കുന്നത്. പിഡിപിയുടെ അല്‍ത്താഫ് ബുക്കാരി മുഖ്യമന്ത്രിയായേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
കോണ്‍ഗ്രസ്-പിഡിപി-നാഷണല്‍ കോണ്ഫറന് നേതാക്കള്‍ ഗവര്‍ണറെ കണ്ടു. മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ അധികാരത്തിലെത്താന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ബുക്കാരി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ഭാക്കി നില്‍ക്കെയാണ് മഹാസഖ്യവുമായി പാര്‍ട്ടികള്‍ എത്തുന്നത്. ഈ നീക്കം ബിജെപിയ്ക്ക് വന്‍ തിരിച്ചടിയാകുമെന്നാണ് നേതൃത്വത്തിന്റെ ആശങ്ക.
പിഡിപി – ബിജെപി സഖ്യം പിരിഞ്ഞതിന് ശേഷം കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ ഗവര്‍ണര്‍ ഭരണത്തിലാണ് ജമ്മു കാശ്മീര്‍. 87 അംഗ നിയമസഭയാണ് ജമ്മുകാശ്മീരിലേത്. ബിജെപിയ്ക്ക് 25 അംഗങ്ങളും പിഡിപിയ്ക്ക് 28 അംഗങ്ങളും നാഷണല്‍ കോണ്‍ഫറന്‍സിന് 15 ഉം കോണ്‍ഗ്രസിന് 12 ഉം പേരാണ് നിയമസഭയില്‍ ഉള്ളത്.
55 അംഗങ്ങളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഗവര്‍ണര്‍ സത്യവാന് മാലികിനെ കണ്ട് സഖ്യം ഉന്നയിച്ചിരുന്നു. നേരത്തേ പിഡിപിയ്ക്ക് അകത്ത് ഭിന്നത ഉണ്ടാക്കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ശ്രമം നടത്തിയിരുന്നെങ്കിലും ഈ നീക്കം പാളിയിരുന്നു.
Discussion about this post