ആഞ്ഞ് വീശിയ വലയില്‍ കുടുങ്ങിയത് ഭീകര മത്സ്യം. ഒന്നരയടിയോളം നീളം, മുള്ളന്‍ പന്നിയുടെ മുള്ളു പോലെ ശരീരമാസകലം കൂര്‍ത്ത മുള്ളുകള്‍, അതിലും കൂര്‍ത്ത പല്ലുകള്‍. മൊത്തത്തില്‍ പേടിപ്പെടുത്തുന്ന തരത്തിലാണ് മത്സ്യത്തിന്റെ രൂപം. ചില സിനിമകളിലെല്ലാം ഇത്തരം മത്സ്യങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്.
പുഞ്ചാവി കടപ്പുറത്ത് നിന്നു മീന്‍ പിടിക്കാന്‍ എത്തിയ മത്സ്യത്തൊഴിലാളികളുടെ വലയിലാണ് ഈ ഭീകര മത്സ്യം കുടുങ്ങിയത്. 3 കിലോ തൂക്കം, വരുന്ന മീന്‍ ഭക്ഷ്യയോഗ്യമാണോയെന്ന് അറിയാത്തതിനാല്‍ തൊഴിലാളികള്‍ കടലിലേക്ക് തന്നെ തിരിച്ച് വിട്ടു.
ഇത്തരത്തിലൊരു മത്സ്യത്തെ തങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് മത്സ്യ തൊഴിലാളികളായ സുരേന്ദ്രന്‍, വേണു, ഉദയന്‍ എന്നിവര്‍ പറഞ്ഞു. വായില്‍ ഇട്ട്‌കൊടുക്കുന്ന എന്തും നിമിഷന്നേരം കൊണ്ട് കടിച്ചു മുറിച്ചു കളഞ്ഞു.
Discussion about this post