മുംബൈ: മഹാരാഷ്ട്രയില്‍ 32കാരന് അഞ്ച് വയസ്സുകാരിയെ ബലാത്സംഗ ശ്രമത്തിനിടെ കൊന്നു. മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്ത് കല്‍മേശ്വറിലാണ് സംഭവം. പീഡനവാര്‍ത്തകളുടെ നടുക്കം മാറും മുമ്പാണ് വീണ്ടും സമാനമായ സംഭവം പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുഞ്ഞിനെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇന്നലെ വൈകിട്ടോടെയാണ് മൃതദേഹം പാടത്ത് നിന്ന് കണ്ടെത്തിയത്. സംഭവത്തില്‍ 32കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച്ച വൈകീട്ടോടെ മുത്തശ്ശിയുടെ വീട്ടിലേക്ക് പോയതായിരുന്നു കുട്ടി. പിന്നീട് കാണാതാവുകയായിരുന്നു. സംഭവത്തില്‍ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പോലീസില്‍ വിവരം അറിയിച്ചു. ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം പാടത്ത് നിന്ന് കണ്ടെത്തിയത്. കുട്ടി പീഡനശ്രമിത്തിനിടെയാണ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പ്രതിക്കെതിരെ ബലാത്സംഗത്തിനും കൊലപാതകത്തിനും കേസ് രജിസ്റ്റര്‍ ചെയ്തു.
Discussion about this post