വീണ്ടും അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ നടി ദിവ്യാ ഉണ്ണി. താരത്തിന്റെ വളകാപ്പ് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. താരം തന്നെയാണ് ആഘോഷ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. അമ്മയ്ക്കും മകള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രങ്ങള്‍ ദിവ്യ പങ്കുവെച്ചു.
നിരവധി പേര് താരത്തിന് ആശംസകള്‍ നേര്‍ന്നു. 2018 ഫെബ്രുവരി മാസത്തിലായിരുന്നു ദിവ്യാ ഉണ്ണിയുടെ വിവാഹം. അരുണ്‍ കുമാറാണ് ഭര്‍ത്താവ്. തിരുവനന്തപുരം സ്വദേശിയായ അരുണ്‍ അമേരിക്കയിലെ ഹൂസ്റ്റണിലാണ് താമസം. എന്‍ജിനീയറാണ് അരുണ്‍. ദിവ്യ അമേരിക്കയില്‍ നൃത്ത വിദ്യാലയം നടത്തുകയാണ്.
Discussion about this post