മുംബൈ: പശുവിന്റെ വയറ്റില്‍ നിന്നും പുറത്തെടുത്തത് 18കിലോ പ്ലാസ്റ്റിക്.മുംബൈയിലാണ് സംഭവം. അസുഖബാധിതനായ പശുവിനെ പരിശോധിച്ചപ്പോഴാണ് വയറ്റില്‍ പ്ലാസ്റ്റ്ക് അടിഞ്ഞുകൂടിയതായി കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാഗ് അടക്കമുളള മാലിന്യങ്ങളാണ് പശുവിന്റെ വയറ്റില്‍ നിന്നും നീക്കം ചെയ്തത്. പശു ചത്തുപോയതായി അധികൃതര്‍ പറഞ്ഞു.
പശു തീറ്റ നിര്‍ത്തിയതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. നവംബര്‍ ഏഴിനാണ് മുംബൈ ബോറിവിലി സ്വദേശി പശുവിനെ ബോംബെ സൊസൈറ്റിയില്‍ പ്രവേശിപ്പിച്ചത്. അവിടെ വെച്ച് നടത്തിയ പരിശോധനയില്‍ പശുവിന്റെ വയറ്റില്‍ പ്ലാസ്റ്റിക് അടിഞ്ഞുകൂടിയതായി കണ്ടെത്തുകയായിരുന്നു.
ശനിയാഴ്ച നടന്ന ശസ്ത്രക്രിയയില്‍ 18 കിലോഗ്രാം പ്ലാസ്റ്റിക് പശുവിന്റെ വയറ്റില്‍ നിന്നും നീക്കം ചെയ്തു. പ്ലാസ്റ്റിക് ബാഗ് അടക്കമുളള മാലിന്യങ്ങളാണ് വയറ്റില്‍ കണ്ടെത്തിയത്. എന്നാല്‍ ശസ്ത്രക്രിയ നടത്തിയിട്ടും പശുവിന്റെ ജീവന്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് വെറ്റിനറി ഡോക്ടര്‍മാര്‍ പറയുന്നു.
Discussion about this post