തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവര്‍ വെന്ത് മരിച്ചു. തിരുത്തിപ്പുറം സ്വദേശി പടമാട്ടുമ്മല്‍ ടൈറ്റസാണ് വെന്തുമരിച്ചത്. കൊടുങ്ങല്ലൂര്‍ ചന്തപ്പുര കോട്ടപ്പുറം ബൈപ്പാസില്‍ ഇന്ന് രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്.
ഗൗരിശങ്കര്‍ ജംഗ്ഷനിലെ സര്‍വീസ് റോഡില്‍ വച്ചാണ് അപകടം ഉണ്ടായത്. ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് നിയന്ത്രണംവിട്ട് കാനയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഉടനെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഡ്രൈവറെ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അതെസമയം കാറില്‍ നിന്ന് തീ ഉയരാനുളള കാരണം വ്യക്തമല്ല. കാറിനുളളില്‍ നിന്ന് പെട്രോളിന്റെ കുപ്പി ലഭിച്ചിട്ടുണ്ട്. കാറിന്റെ ഉളളില്‍ നിന്ന് തന്നെയാണ് തീ ഉയര്‍ന്നതെന്നാണ് ഫയര്‍ഫോഴ്‌സിന്റെ നിഗമനം. ജോലി സ്ഥലത്തേയ്ക്ക് എന്ന് പറഞ്ഞ് രാവിലെ ടൈറ്റസ് വീട്ടില നിന്ന് ഇറങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post