വിവാദ പരാമര്‍ശങ്ങള്‍ കൊണ്ട് പലപ്പോഴും വാര്‍ത്തകളില്‍ ഇടംനേടാറുണ്ട് ബോളിവുഡ് നടിയും മോഡലുമായ രാഖി സാവന്ത്. ഇപ്പോഴിതാ ചെറുപ്പക്കാലത്ത് അനുഭവിച്ച ദുരിതാനുഭവങ്ങള്‍ പങ്കുവെക്കുകയാണ് രാഖി.
വിശപ്പടക്കാന്‍ ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതിരുന്ന ഒരു കുട്ടിക്കാലം തനിക്ക് ഉണ്ടായിരുന്നുവെന്ന് രാഖി പറയുന്നു. അമ്മ ആശുപത്രി ജീവനക്കാരിയായിരുന്നു. അന്നൊക്കെ മിക്കുപ്പോഴും മറ്റുളളവര്‍ ഉപേക്ഷിക്കുന്ന ഭക്ഷണം പോലും കഴിച്ചിട്ടുണ്ട്. വീട്ടില്‍ ഒന്നും കഴിക്കാന്‍ കാണില്ല. ചവറ്റുകുട്ടയില്‍ നിന്നുവരെ അമ്മ ഭക്ഷണം ശേഖരിച്ചു വീട്ടില്‍കൊണ്ടുവന്ന് തരുമായിരുന്നെന്ന് രാഖി തുറന്ന് പറയുന്നു.
സിനിമയില്‍ വരുന്ന ആദ്യകാലത്ത് അവസരം ചോദിച്ച് സംവിധായകരെയും നിര്‍മാതാക്കളെയും കാണുമ്പോള്‍ അവരു പറയുന്നത് നിങ്ങളുടെ കഴിവുകള്‍ പുറത്തുകാണിക്കൂ എന്നായിരുന്നു. അവര്‍ എന്ത് കഴിവിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് അന്ന് എനിക്ക് അറിയില്ലായിരുന്നു.
എന്റെ വിവിധ പോസിലുള്ള ചിത്രങ്ങളുമായി ചലച്ചിത്രപ്രവര്‍ത്തകരെ കാണാന്‍ ഓഡിഷന് ചെല്ലുമ്പോള്‍ അവര്‍ എനിക്ക് പിന്നിലെ കതക് വലിച്ചടയ്ക്കും. പിന്നെ എങ്ങനെയെങ്കിലും കഷ്ടപ്പെട്ടായിരിക്കും അവിടെ നിന്ന് രക്ഷപ്പെടുന്നത്’ – രാഖി പറഞ്ഞു.
Discussion about this post