ന്യൂഡല്‍ഹി: വാഹനങ്ങളില്‍ ഫാസ്ടാഗ് പതിപ്പിക്കാന്‍ ഡിസംബര്‍ 15 വരെ കേന്ദ്രസര്‍ക്കാര്‍ സമയം നീട്ടി നല്‍കി. നേരത്തേ ഡിസംബര്‍ ഒന്ന് മുതല്‍ ഇത് നടപ്പിലാക്കാനായിരുന്നു സര്‍ക്കാറിന്റെ തീരുമാനം. അതേസമയം ടോള്‍ പ്ലാസകളിലൂടെ കടന്നു പോകുന്ന വാഹനങ്ങളില്‍ പകുതി ശതമാനം പോലും ഫാസ്ടാഗ് ഏര്‍പ്പെടുത്തിയിട്ടില്ല, ഇതിനെ പുറമെ നിരവധി തവണ ഫാസ് ടാഗുകള്‍ ഓണ്‍ലൈനില്‍ വാങ്ങാന്‍ ശ്രമിച്ചിട്ടും ബാങ്കുകള്‍ പ്രതികരിക്കുന്നില്ലെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.
ടോള്‍ പ്ലാസകളില്‍ നേരിട്ട് പണം അടയ്ക്കാതെ, ഡിജിറ്റലായി പണം നല്‍കാന്‍ സഹായിക്കുന്ന സംവിധാനമാണ് ഫാസ്ടാഗ്. പ്രീപെയ്ഡ് സിംകാര്‍ഡ് പോലെ പണം മുന്‍കൂട്ടി അടയ്ക്കാവുന്ന റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ അഥവാ ആര്‍എഫ്ഐഡി കാര്‍ഡാണ് ഫാസ്ടാഗ്.
ഫാസ്ടാഗ് സംവിധാനം വരുന്നതോടെ ടോള്‍ പ്ലാസകളിലെ നീണ്ട വരി ഇല്ലാതാകുമെന്നാണ് പ്രതീക്ഷ. വാഹനം നിര്‍ത്താതെ തന്നെ ടോള്‍ അടച്ച് കടന്നുപോകാമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന ഗുണം.
Discussion about this post