നമ്മുടെ വീട്ടിലോ അല്ലെങ്കില്‍ കൂട്ടുകാരുടെയോ കല്യാണം ഉണ്ടെങ്കില്‍ അവ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കാനാണ് നാം എല്ലാവരും ശ്രമിക്കുന്നത്. ഇന്ന് നമ്മുടെ നാട്ടില്ല കണ്ട് വരുന്ന കല്യാണം അങ്ങനെയാണ് നടക്കാറുള്ളത്. ചില ആഘോഷ പരിപാടികള്‍ സോഷ്യല്‍ മീഡിയയില്‍ വരെ വൈറലായിട്ടുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം ഒരു വധുവാണ്. വിവാഹത്തിനായി വധു എത്തുന്ന രീതിയാണ് വളരെ വ്യത്യസ്തമായിരിക്കുന്നത്. എല്ലാവരെയും അത്ഭുതപ്പെടുത്തി ശവപ്പെട്ടിയിലാണ് വധു വിവാഹത്തിനായി എത്തിയത്. കറുത്ത തുണികൊണ്ട് പൊതിഞ്ഞ ശവപ്പെട്ടിയാണ് അതിഥികള്‍ക്കിടയിലേക്ക് ആദ്യം എത്തുന്നത്. ആളുകള്‍ നോക്കി നില്ക്കുമ്പോള് ശവപ്പെട്ടി തുറന്ന് വധു അതിഥികള്‍ക്കിടയിലേക്ക് ഇറങ്ങുകയാണ്.
ശേഷം വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ അതിഥികള്‍ വധുവിനെ വാരിപുണരുന്നു. വധു അതിഥികള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഗ്ലോഡന്‍ നിറത്തിലുള്ള ഗൗണ്‍ ധരിച്ചാണ് വധു വേദിയിലെത്തിയത്. ഇത് വിവാഹ ചടങ്ങോ അതോ ശവസംസ്കാരം ചടങ്ങോ എന്നാണ് വീഡിയോയ്ക്ക് താഴേ ചിലര്‍ കമന്റ് ചെയ്തത്.
– Bride arrives her wedding in a coffin.pic.twitter.com/6c8Sgp1AnA
— Postsubman (@Postsubman) November 16, 2019
Discussion about this post