നമ്മുടെ നാട്ടില്‍ സ്വയംരക്ഷയ്ക്കായി പലപ്പോഴും സ്ത്രീകള്‍ പെപ്പര്‍ സ്പ്രേ കൈയ്യില്‍ കൊണ്ടു നടക്കാറുണ്ട്. മറ്റു ചില രാജ്യങ്ങളില്‍ ഇത് നിയമവിരുദ്ധമാണെങ്കിലും ഇന്ത്യയില്‍ കുറ്റകരമല്ല. പേരില്‍ പെപ്പര്‍ ഉണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഇതില്‍ അടങ്ങിയിരിക്കുന്ന വസ്തു കുരുമുളകല്ല. മുളകുചെടികളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ‘കാപ്സൈസിന്’ എന്ന രാസപദാര്‍ത്ഥമാണ്.
പെപ്പര്‍ സ്പ്രേ അപകടകാരി
പെപ്പര്‍ സ്പ്രേയില്‍ അടങ്ങിയിരിക്കുന്ന ഒലിയോ റെസീന് വിഭാഗത്തില്‍പ്പെടുന്ന രാസവാതകമാണ് എതിരാളികളെ പ്രതിരോധത്തിലാക്കുന്നത്. ഇത് പ്രയോഗിക്കുന്നതോടെ കണ്ണില്‍ രൂക്ഷമായ എരിച്ചില്‍, താത്കാലിക അന്ധത, വേദന, കണ്ണീര്‍പ്രവാഹം, ചുമ, ശ്വാസംമുട്ടല്‍ തുടങ്ങിയവ ഉണ്ടാകും. 30 മിനിറ്റ് മുതല്‍ അഞ്ചു മണിക്കൂര്‍ വരെ കണ്ണില്‍ അസ്വസ്ഥതയുണ്ടാകും.
തുടര്‍ച്ചയായി പെപ്പര്‍ സ്പ്രേ അടിക്കുന്നത് നിരന്തരമായ കാഴ്ചാ തകരാര്‍ ഉണ്ടാക്കുകയും ചെയ്യും. സാധാരണഗതിയില്‍ പെപ്പര്‍ സ്പ്രേ കണ്ണില്‍ വീണ ഉടനെ പച്ചവെള്ളത്തില്‍ മുഖം കഴുകരുതെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു. സോപ്പ് ലായനിയില്‍ 15 സെക്കന്റ് നന്നായി മുഖം കഴുകിയ ശേഷം തുണി ഉപയോഗിച്ച് വെള്ളം ഒപ്പിയെടുക്കണം. പൊള്ളല്‍ ഉണ്ടെങ്കില്‍ കണ്ണ് ഡോക്ടറുടെ സഹായം തേടണം.
പെപ്പര്‍ സ്പ്രേ സാധാരണഗതിയില്‍ മാരകമല്ലെങ്കിലും അപൂര്‍വമായി ഇതിന്റെ പ്രയോഗത്തെത്തുടര്‍ന്നുള്ള ആഘാതത്തില്‍ മരണം സംഭവിച്ചതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.
Discussion about this post