കൊച്ചി: ശബരിമല ദര്‍ശനത്തിന് എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ഇന്ന് രാത്രി മടങ്ങി പോവും. പോലീസ് തൃപ്തിക്കും സംഘത്തിനും സംരക്ഷണം നല്‍കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ മടങ്ങി പോവാന്‍ തീരുമാനിച്ചത്. രാത്രി പന്ത്രണ്ടിനുള്ള വിമാനത്തിലാണ് ഇവര്‍ തിരിച്ച് പോവുന്നത്.
നിയമോപദേശം യുവതീ പ്രവേശനത്തിന് എതിരെന്നും മടങ്ങി പോകണമെന്നുമാണ് കൊച്ചി ഡിസിപി സംഘത്തെ അറിയിച്ചത്. തിരിച്ചു പോകാനായി വിമാനത്താവളം വരെ തൃപ്തി ദേശായിക്കും സംഘത്തിനും സുരക്ഷ നല്‍കാമെന്നും പോലീസ് അറിയിച്ചു. അതേസമയം തൃപ്തി ദേശായിയെയും സംഘത്തെയും പമ്പയിലേക്ക് കൊണ്ടു പോകില്ല എന്നറിയിച്ചതിനെ തുടര്‍ന്ന് കര്‍മ സമിതി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് തൃപ്തി ദേശായിയും സംഘവും കേരളത്തില്‍ എത്തിയത്. നാലംഗ സംഘത്തിനൊപ്പമാണ് തൃപ്തി ദേശായി നെടുമ്പാശ്ശേരിയില്‍ എത്തിയത്. ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിന്‍ഡെ, മനീഷ എന്നിവരായിരുന്നു തൃപ്തിക്ക് ഒപ്പമുണ്ടായവര്‍.
Discussion about this post