തിരുവനന്തപുരം: കുന്നംപുള്ളി- മാങ്ങോട് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി മന്ത്രി എകെ ബാലന്. എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 30 ലക്ഷം ചെലവഴിച്ചാണ് നിര്‍മ്മാണോദ്ഘാടനം നടത്തിയത്. കണ്ണമ്പ്ര ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ 57 കോടി രൂപയുടെ റോഡ് വികസനമാണ് നടപ്പാക്കിയത്. തെന്നിലാപുരം പാലം ഉള്‍പ്പെടെ പ്രധാന പദ്ധതികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി കുറിച്ചു.
കേരളത്തിലെ ഏറ്റവും വലിയ വ്യവസായ പാര്‍ക്ക് വരുന്നതോടെ കണ്ണമ്പ്ര പഞ്ചായത്ത് കേരളത്തിലെ ഒന്നാംതരം പഞ്ചായത്തായി മാറുമെന്നുറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനുള്ള സ്ഥലമേറ്റെടുപ്പ് നടപടികള്‍ അവസാന ഘട്ടത്തിലാണ്. സംസ്ഥാനത്തെ മികച്ച റൈസ് പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നതും കണ്ണമ്പ്രയിലാണ്.
മണ്ഡലത്തിലെ റോഡുകളെ പ്രധാന പാതകളുമായി ബന്ധിപ്പിക്കുന്ന റിങ് റോഡ് നിര്‍മാണത്തിനും തുടക്കമിട്ടുകഴിഞ്ഞു. തരൂര്‍ മണ്ഡലത്തിലെ കോട്ടായിയില്‍ നിന്നും തുടങ്ങി വടക്കഞ്ചേരിയില്‍ അവസാനിക്കുന്നതാണ് പദ്ധതിയെന്ന് മന്ത്രി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
എംഎല്‍എ യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 30 ലക്ഷം ചിലവഴിച്ച് നിര്‍മിക്കുന്ന കുന്നംപുള്ളി – മാങ്ങോട് റോഡിന്റെ നിര്‍മാണോദ്ഘാടനം നടത്തി. കണ്ണമ്പ്ര ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ 57 കോടി രൂപയുടെ റോഡ് വികസനമാണ് നടപ്പാക്കിയത്. തെന്നിലാപുരം പാലം ഉള്‍പ്പെടെ പ്രധാന പദ്ധതികള്‍ പുരോഗമിക്കുകയാണ്. കേരളത്തിലെ ഏറ്റവും വലിയ വ്യവസായ പാര്‍ക്ക് വരുന്നതോടെ കണ്ണമ്പ്ര പഞ്ചായത്ത് കേരളത്തിലെ ഒന്നാംതരം പഞ്ചായത്തായി മാറുമെന്നുറപ്പാണ്. ഇതിനുള്ള സ്ഥലമേറ്റെടുപ്പ് നടപടികള്‍ അവസാന ഘട്ടത്തിലാണ്. സംസ്ഥാനത്തെ മികച്ച റൈസ് പാര്‍ക്ക് യാഥാര്‍ഥ്യമാകുന്നതും കണ്ണമ്പ്രയിലാണ്. മണ്ഡലത്തിലെ റോഡുകളെ പ്രധാന പാതകളുമായി ബന്ധിപ്പിക്കുന്ന റിങ് റോഡ് നിര്‍മാണത്തിനും തുടക്കമിട്ടുകഴിഞ്ഞു. തരൂര്‍ മണ്ഡലത്തിലെ കോട്ടായിയില്‍ നിന്നും തുടങ്ങി വടക്കഞ്ചേരിയില്‍ അവസാനിക്കുന്നതാണ് പദ്ധതി.
Discussion about this post